April 29, 2024

കോവിഡ് 19 – രോഗ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണം

0
.
സംസ്ഥാനത്ത് പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുമായി സമ്പർക്കം ഉണ്ടായ രണ്ട് ബന്ധുക്കൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർ അധികൃതരെ അറിയിക്കാതിരിക്കുന്നത് അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പൊതുജനങ്ങളിലേക്കും രോഗം പകരാൻ കാരണമാകും.
ഫെബ്രുവരി 29 ഖത്തർ എയർവേസ് QR 126 വെനീസ്-ദോഹ ഫ്ളൈറ്റിൽ യാത്ര ചെയ്തവരും, QR 514 ദോഹ-കൊച്ചി ഫ്ളൈറ്റിൽ യാത്ര ചെയ്തവരും വയനാട് ജില്ലയിൽ ഉണ്ടെങ്കിൽ  ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും ആരോഗ്യ വകുപ്പിൻറെ കൺട്രോൾ റൂം  നമ്പറിൽ  (04936-206605, 206606 ഐ ഡി എസ് പി കൽപ്പറ്റ) അറിയിക്കണം. പുതിയതായി ജില്ലയിൽ ആരും നിരീക്ഷണത്തിൽ ഇല്ല. നിലവിൽ 16 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
 15 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഒമ്പത് പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ആറ് പേരുടെ ഫലം നെഗറ്റീവ് ആണ്. മൂന്ന് പേരുടെ ഫലം ലഭിച്ചിട്ടില്ല. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഡി എം ഒ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *