April 20, 2024

മാധ്യമവേട്ടക്കെതിരെ പ്രതിഷേധസമരങ്ങള്‍ രൂപപ്പെടണം: ഭരണഘടനാസംരക്ഷണ സമിതി

0
Img 20200308 Wa0228.jpg
കല്‍പ്പറ്റ: ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുകയും നേരിന്‍റെ നേര്‍കാഴ്ചകള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെടുന്നതിന്‍റെ സൂചനയാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഭരണഘടനാസംരക്ഷണ സമിതി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയ വംശഹത്യകളും കലാപങ്ങളും യഥാവിധി റിപ്പോര്‍ട്ട് ചെയ്ത് മാധ്യമധര്‍മ്മം പാലിച്ച് സ്ഥാപങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന കേന്ദ്രഭരണകൂട നിലപാടുകള്‍ സത്യം ജനങ്ങളറിയുന്നതിനെ അവര്‍ വല്ലാതെ ഭയക്കുന്നുവെന്നതിന്‍റെ സൂചനയാണെന്നും യോഗം വിലയിരുത്തി, രൗജ്യത്ത് പൗരന്മാര്‍ക്കിടയില്‍ വിവേചനം സൃഷ്ടിച്ച ഭരണഘടനയെ നോക്കുകുത്തിയാക്കി മാറ്റം അവസാനം മാധ്യമധര്‍മ്മത്തെയും അഭിപ്രായസ്വാതന്ത്രത്തെയും അധികാരത്തിന്‍റെ ദണ്ഡുമായി നേരിടുന്നത് മുഖം വികൃതമായതിന് കണ്ണാടി തല്ലിപൊളിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെയും ജനകീയ രോഷം കൂടുതല്‍ ശക്തമാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ജില്ലയിലെ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ സംയുക്തയോദം സമസ്ത ജില്ലാ പ്രസിഡന്‍റ് കെ.ടി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.പി യൂനുസ്, കെ.എസ് മുഹമ്മദ് സഖാഫി, പി.പി മുഹമ്മദ്, എം,. മുഹമ്മദ് മാസ്റ്റര്‍, എം.എ മുഹമ്മദ്‌ ജമാല്‍, ടി. മുഹമ്മദ്, സി.പി ഹാരിസ് ബാഖവി, എന്‍.കെ റഷീദ്, എം. മുഹമ്മദ് ബഷഈര്‍, മുഹമ്മദ് കുട്ടി ഹസനി, സി. മൊയ്തീന്‍കുട്ടി സംസാരിച്ചു. മാര്‍ച്ച് 10ന് സുല്‍ത്താന്‍ ബത്തേരി, 13ന് മാനന്തവാടി, 16ന് കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ യോഗം വിളിച്ചുചേര്‍ത്ത് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതവും മുഹിയിദ്ദീന്‍കുട്ടി യമാനി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികള്‍ പി.പി.എ കരീം(ചെയര്‍മാന്‍), എസ്. മുഹമ്മദ് ദാരിമി, കെ.കെ അഹമ്മദ് ഹാജി, ജമാലുദ്ദീന്‍ ഫാറൂഖി, പിണങ്ങോട് അബൂബക്കര്‍ ഹാജി, എന്‍.കെ റഷീദ്, ടി. മുഹമ്മദ്(വൈസ് ചെയര്‍മാന്‍), മുഹിയിദ്ദീന്‍കുട്ടി യമാനി(ജനറല്‍ കണ്‍വീനര്‍), സയ്യിദലി സ്വലാഹി, സി.കെ സമീര്‍, ഇബ്രാഹിം ഫൈസി പോരല്‍, പി.പി മുഹമ്മദ്, പി. മുഹമ്മദ് ശരീഫ്, എം. മുഹമ്മദ് മാസ്റ്റര്‍, എം. മുഹമ്മദ് ബഷീര്‍, സി. മൊയ്തീന്‍കുട്ടി(കണ്‍വീനര്‍മാര്‍), എസ്. മുഹമ്മദ് സഖാഫി(ട്രഷറര്‍). 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *