April 20, 2024

കുടുംബശ്രീ: ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

0
.
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍  പരിശീലനത്തിന് പത്താം തരം മുതല്‍ പ്ലസ്ടു  ബിരുദം, ബിരുദനന്തര ബിരുദം യോഗ്യതയുള്ള 18 നും 35  നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കളില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. ബുദ്ധി വൈകല്യവും പഠന വൈകല്യവും ഒഴികയുള്ള എല്ലാ ഭിന്നശേഷിക്കാര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. 3 മാസത്തെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്‌മെന്റ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പരിശീലനം വിജയകരമായി  പൂര്‍ത്തിയാക്കുന്നവര്‍ക് കേന്ദ്ര ഗവ: സെര്‍ട്ടിഫിക്കറ്റും വിവിധ കമ്പനികളില്‍ ജോലിയും നല്‍കുന്നതാണ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 മാര്‍ച്ച് 10 നു രാവിലെ 10:30 നു  മുട്ടില്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബോധവത്കരണ സ്‌പോട്ട് അഡ്മിഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7907229190, 8848376735, 9605604252,  9526211564 നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *