September 24, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.എം.പി നടത്തുന്ന കാൽനടജാഥ ബുധനാഴ്ച

0
IMG-20200307-WA0304.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : "പൗരത്വം ജന്മാവകാശം കരി നിയമങ്ങൾ അറബികടലിൽ, പൗരത്വ നിയമം പിൻവലിക്കുക " എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കൊണ്ട് സി.എം.പി പനമരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 11ന് ബുധനാഴ്ച്ച പള്ളിക്കുന്ന് മുതൽ പനമരം വരെ കാൽ നട പ്രജരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ 
പത്ര സമ്മേളനത്തിൽ അറിയിച്ചു. 
രാവിലെ 9 മണിക്ക് പള്ളിക്കുന്ന് ടൗണിൽ
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി 
കെ.കെ.അഹമ്മദ് ഹാജി പ്രജരണ ജാഥ
ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം
വൈകുന്നേരം 5 മണിക്ക് പനമരം ടൗണിൽ അഡ്വ.എൻ.കെ.വർഗീസ്  ഉദ്ഘാടം ചെയ്യും. സി.എം .പി സംസ്ഥാന നേതാക്കളായ തമ്പി ചന്ദ്രൻ, കെ.എ. കുര്യനും മുഖ്യ പ്രഭാഷണം നടത്തും.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണവും, പനമരം ഗ്രാമപ്പഞ്ചായത്തിൻ്റെ സ്വജനപക്ഷപാതവും വികസന മുരടിപ്പും ജാഥയിൽ ഉന്നയിക്കും. 
മാലിന്യം, കുടിവെള്ളം, കാർഷികം തുടങ്ങിയ മേഖലയോടുള്ള പഞ്ചായത്തിന്റെ അവഗണനയും  ജാഥയിൽ ചർച്ചയാകും.
പത്രസമ്മേളനത്തിൽ 
സി.എം.പി.ജില്ലാ സെക്രട്ടറി ടി.കെ.ഭൂപേഷ്, ജാഥാ ക്യാപ്റ്റൻ കെ.എ.സജി, എം.പി ഗംഗാധരൻ, വി.വി.ബെന്നി, 
ബെന്നി മാതോത്ത് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *