July 18, 2026

മാധ്യമ വിലക്ക് ഭരണകൂട ഭീകരത മറച്ചു വെക്കാൻഃ ജനതാദൾ എസ്

0
IMG-20200307-WA0290.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടിഃ
പ്രധാന    ചാനലുകളുടെ  സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്‍റെ നടപടി ഭരണ കൂട ഭീകരത മറച്ചു വെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ജനതാദൾ എസ് മണ്ഡലം  കമ്മിറ്റി  ആരോപിച്ചു.
മാധ്യമങ്ങളെ വിരട്ടി തങ്ങളുടെ വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വ്യമോഹം നടക്കില്ലെന്നും  ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഒരു ഫാസിസ്റ്റു ഭീകരതക്കും  അതിജീവിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് റഷീദ് പുളിഞ്ഞാൽ അധ്യക്ഷത വഹിച്ചു. സി.കെ.ഉമ്മർ,
ജുനൈദ് കൈപ്പാണി,ജിതേഷ് കെ.എസ്,ഉമറലി സി.എച് , ജെയ്സൺ മാത്യു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *