May 2, 2024

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടിയന്തരാവസ്ഥക്കെതിരെ കമ്പളക്കാട് പ്രസ്സ് ഫോറം പ്രതിഷേധിച്ചു

0
കമ്പളക്കാട് : ഡൽഹിയിലെ വംശഹത്യ റിപ്പോർട്ട് ചെയ്ത കാരണത്താൽ ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് 48 മണിക്കൂർ വിലക്കേർപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടിയന്തരാവസ്ഥക്കെതിരെ കമ്പളക്കാട് പ്രസ്സ് ഫോറം പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. അനുകൂല വാർത്തകൾ മാത്രം സംപ്രേഷണം ചെയ്യണമെന്നത് അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണ്. മാധ്യമങ്ങൾക്ക് നേരെ അധികാര ചുവയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.ഹാരിസ് ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാക്ക് സി.പച്ചിലക്കാട്, ഭാരവാഹികളായ പി.എസ് ബാബു, പ്രദീപ് പ്രയാഗ്, അരുൺ, മെജോ ജോൺ, സി.എച്ച്.ഫസൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *