September 28, 2026

പാവങ്ങളുടെ കണ്ണീരൊപ്പാൻ മഹിളാ കോൺഗ്രസ് മുന്നിലുണ്ടാവണം: ഷമീന ഷഫീക്ക്

0
IMG-20200309-WA0174.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നാട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളുടെ ഇരകളാകുന്ന പാവപ്പെട്ടവരുടെ  കണ്ണീരൊപ്പാൻ മറ്റാരുടെയും സൗകര്യം നോക്കി നിൽക്കാതെ കോൺഗ്രസ് പ്രവർത്തകർ അവിടെ ഓടിയെത്തണമെന്ന് ദേശീയ മഹിളാ കോൺഗ്രസ്  ജനറൽസെക്രട്ടറി ഷമീന ഷഫീഖ് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ പാർലമെൻറ് അംഗമായി ലഭിച്ച വയനാട്ടുകാർ ഭാഗ്യം ചെയ്തവരാണ്. മഹിളാ കോൺഗ്രസിൻറെ വാർഡ് തല പ്രവർത്തനങ്ങൾ  തുടങ്ങുന്നതിന് വയനാട് ജില്ലയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നതായും അവർ അറിയിച്ചു.മഹിളാ കോൺഗ്രസിൻറെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അടുത്തമാസം വയനാട്ടിൽ നടക്കും.
 ഏപ്രിൽ മൂന്നിന് മുമ്പായി വയനാട് ജില്ലയിലെ  മുഴുവൻ വാർഡ് തല കമ്മറ്റികളും  രൂപീകരിക്കുമെന്ന് യോഗത്തിൽ  മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് പറഞ്ഞു.ജില്ലാ  പ്രസിഡൻറ്  ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, എൻ. ഡി അപ്പച്ചൻ, കെകെ അബ്രാഹം, അഡ്വക്കറ്റ്  എൻ. കെ വർഗീസ്, സരള ഉണ്ണിത്താൻ, ജി. വിജയമ്മ ടീച്ചർ, ശോഭനകുമാരി, മാർഗരറ്റ് തോമസ്, സുജയ വേണുഗോപാൽ, എലിസബത്ത്, എഎം ശാന്തകുമാരി, രമ ഹരിഹരൻ, പുഷ്പലത പങ്കജാക്ഷൻ, മേരി ദേവസ്യ, ലിസി സാബു, ബീന ജോസ്, ഗിരിജ മോഹൻദാസ്, രത്നവല്ലി, ലൗലി ഷാജു, റീത്താ സ്റ്റാൻലി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *