June 14, 2026

ലീന താപം: സുധീഷ് പല്ലിശ്ശേരിയുടെ ചിത്രപ്രദർശനം നാളെ മുതൽ മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട് കാട്ടിക്കുളം സ്വദേശിയായ ചിത്രകാരൻ സുധീഷ് പല്ലിശ്ശേരിയുടെ ചിത്രപ്രദർശനം ''ലീനതാപം'' മാനന്തവാടി ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ 2020 മാർച്ച് 10ന് ആരംഭിക്കുന്നു.
പ്രശസ്ത ചിന്തകനും സാംസ്കാരിക വിമർശകനും കർണ്ണാടകസംഗീത
അദ്ധ്യാപകനും ഗായകനുമായ
ഡോ.മുകുന്ദനുണ്ണിയാണ്
പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്.
തുടർന്ന് "സംഗീതം – സംവാദം " എന്ന കലാ സംഗീത സംബന്ധിയായ സംവാദവും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ
നടക്കുന്നതാണ്.
ചാർക്കോൾ, ഗ്രാഫൈറ്റ് എന്നീ മാധ്യമങ്ങളിൽ ചെയ്ത മുപ്പതിലേറെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. രൂപങ്ങളുടെ അവസ്ഥാന്തര സാധ്യതകളെ കുറിച്ചുള്ള അവസാനമില്ലാത്ത അന്വേഷണങ്ങളുടെയും യാത്രയുടെയും ഒരു ലോകമാണ് ഈ ചിത്രങ്ങൾ തുറന്നിടുന്നത്.
കേരളത്തിനകത്തും പുറത്തും നിരവധി ക്യാമ്പ്കളിലും പ്രദർശനങ്ങളിലും പങ്കെടുത്ത സുധീഷ് ജലച്ചായം, എണ്ണച്ചായം, ആക്രിലിക് തുടങ്ങി ഡിജിറ്റൽ മാധ്യമമായ വി.ആർ വരെയുള്ള നിരവധി മേഖലകളിൽ തന്റെ ദൃശ്യകലാ പരമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സുധീഷ് പല്ലിശ്ശേരി ബംഗലൂരിലെ
സ്റ്റാർട്അപ്പ് വില്ലേജ് കലക്ടീവ്
എന്ന സ്ഥാപനത്തിൽ വിഷ്വൽ ഡിസൈനറാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *