May 2, 2024

വയനാട്ടിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇത്തവണ 11682 വിദ്യാർത്ഥികൾ

0
കൽപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും.ഈ വർഷം വയനാട് ജില്ലയിൽ നിന്നും 11682 കുട്ടികൾ പരീക്ഷയെഴുതും.5880 ആൺകുട്ടികളും,5802 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. .ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് മാനന്തവാടി ജി.വി.എച്ച്.എസിലാണ്.  .423 പേരാണ് ഇവിടെ  പരീക്ഷയെഴുതുന്നത്.ഏറ്റവും കുറവ് ജി.എച്ച്.എസ് കോളേരിയിലാണ്.17 കുട്ടികൾ മാത്രമാണ് കോളേരിയിൽ  പരീക്ഷയെഴുതുന്നത്.സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ എസ്.ടി,എസ്.സി അടക്കമുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പരീക്ഷയെഴുതുന്നത് വയനാട്ടിൽ നിന്നുമാണ്.ഏകദേശം 3000ത്തോളം കുട്ടികളാണ് ജില്ലയിൽ നിന്നും മാത്രം പരീക്ഷയെഴുതുന്നത്.19 ഓളം ഇടങ്ങളിലാണ്  ഈ വർഷം ചോദ്യ പേപ്പർ സൂക്ഷിച്ചിട്ടുള്ളത്. രാവിലെ കൃത്യം 6.30 ഓടെ ചോദ്യപേപ്പർ ഇവിടങ്ങളിൽ നിന്ന് അയക്കുകയും,8.30 ന് മുൻപ്  ജില്ലയിലെ എല്ലാ പരീക്ഷ സെന്ററുകളിലും  എത്തിക്കും . 9.45 നാണ് പരീക്ഷ ആരംഭിക്കുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *