April 18, 2026

കല്‍പ്പറ്റ നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

0
VIKASANA-Seminar.JPG
By ന്യൂസ് വയനാട് ബ്യൂറോ

    കല്‍പ്പറ്റ നഗരസഭ വികസന സെമിനാര്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗര സൗന്ദര്യവത്ക്കരണം, ദാരിദ്ര്യ ലഘൂകരണം, ഭവന പദ്ധതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് 2020-21 വാര്‍ഷിക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളെ ബന്ധിപ്പിച്ച് ഷീ ബസ് സര്‍വ്വീസ് എന്ന പേരില്‍ സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കാനും സെമിനാറില്‍ തീരുമാനിച്ചു. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ക്ഷീര മേഖലയെ സംരക്ഷിക്കുന്നതിനുമുളള വ്യത്യസ്തങ്ങളായ പദ്ധതികള്‍ ഏറ്റെടുക്കും. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടിയെടുക്കല്‍, ആദിവാസി മേഖലയില്‍ ഭവന റിപ്പയറിഗ്, പഠന വീടുകളുടെ നിര്‍മ്മാണം എന്നിവക്കും പദ്ധതിയില്‍ ഊന്നല്‍ നല്‍കി. 
     നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  വൈസ് ചെയര്‍മാന്‍ ഡി. രാജന്‍, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി.കെ ശിവരാമന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്ര നായര്‍, മുനിസിപ്പല്‍ സെക്രട്ടറി പി.ടി ദേവദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news