April 25, 2024

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിൻ:പരിശീലകർക്കുള്ള പരിശീലനം തുടങ്ങി

0
Ssk Silpasala.jpg
 എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പിന് മുന്നോടിയായി പരിശീലകര്‍ക്കുള്ള പരിശീലനം സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ തുടങ്ങി.  പോലീസ്, എക്‌സൈസ്, എന്‍.എച്ച്.എം, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവടങ്ങളിലെ തെരഞ്ഞെടുത്ത 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നേടിയവരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. എസ്.എസ്.കെ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടി നടപ്പാക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് (എസ്.എ.എസ്.ഡി) ആണ് പരിപാടിയുടെ നടത്തിപ്പിന് ഫണ്ട് ലഭ്യമാക്കുന്നത്. രക്ഷിതാക്കള്‍, സ്‌ക്കൂള്‍ കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം വേനലവധി കാലത്തും കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ അടുത്ത അധ്യയന വര്‍ഷാരംഭത്തിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ തലത്തില്‍ ലഹരിവിരുദ്ധ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും കാമ്പസുകളെ ലഹരി വിമുക്തമാക്കുകയുമാണ് ലക്ഷ്യം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന ഹണി.ജി.അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്ററും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ടി.വി.വിനീഷ് പദ്ധതി വിശദീകരണം നടത്തി. എസ്.എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ജെ.ബിനേഷ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സന്‍ തോമസ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാലുദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി 12 ന് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *