July 25, 2026

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ


കുടുംബശ്രീ ജില്ലാ മിഷനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്റ് കോഴ്‌സിലേക്കാണ് പ്രവേശനം. ബുദ്ധി വൈകല്യവും പഠന വൈകല്യവും ഒഴികെയുള്ള പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവ: അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 10.30 ന്  മുട്ടില്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബോധവത്കരണ സ്പോട്ട് അഡ്മിഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍ 7907229190, 8848376735, 9605604252,  9526211564 .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *