April 30, 2024

ആദിവാസി യുവാവ് ബസ് കയറി മരിച്ചു.

0
സ്വകാര്യ ബസ് ദേഹത്ത് കയറി യുവാവ് മരിച്ചു.
ബത്തേരി:
സ്വകാര്യ ബസ് ഹാൾട്ട് ചെയ്യുന്നതിനായി പുറകോട്ട് എടുക്കുന്നതിനിടെ ദേഹത്ത് കയറി ആദിവാസി യുവാവ് മരിച്ചു.
വടക്കനാട് പള്ളിവയൽ വെള്ളക്കെട്ട് പണിയ കോളനിയിലെ കുഞ്ഞിരാമൻ
(42)ആണ് മരിച്ചത്. തിങ്കളാഴ്ച ച  രാത്രി 7.30ഓടെയാണ് അപകടം.
വടക്കനാട് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന വാനമ്പാടി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് സാധാരണ ഹാൾട്ട് ചെയ്യാറുള്ളത് പള്ളിവയലിൽ ആണ്. എന്നാൽ ഈ റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ബസ്സ് അതിനു മുമ്പ് തിരിച്ച് ഹാൾട്ട് ചെയ്യാൻ പുറകോട്ട് എടുക്കുന്നതിനിടെ റോഡിൽ കിടന്നിരുന്ന കുഞ്ഞിരാമന്റെ തലയിലൂടെ ബസ് കയ റുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു . മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.
ഭാര്യ :കോളി മക്കൾ:  കണ്ണൻ , വിഷ്ണു,  സുനിൽ ,  ശ്രുതി  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *