June 13, 2026

വ്യാജരേഖയുണ്ടാക്കി സ്ഥലം കൈയ്യേറിയതായി പരാതി

0
IMG-20200310-WA0254.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനനന്തവാടി;വര്‍ഷങ്ങളായി തങ്ങള്‍ നികുതിയടച്ച് കൈവശം വെച്ച് വരുന്ന ഭൂമിയുടെ ഒരുഭാഗം വ്യാജരേഖയുണ്ടാക്കി ഏതാനും ചിലര്‍ ചേര്‍ന്ന് കൈയ്യറിയതായി ഒണ്ടയങ്ങാടി പുളിക്കുന്നേല്‍ മേരി മകന്‍ ജിനോഷ്, ഭാര്യ റിനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കൈയ്യറിയ ഭൂമിയില്‍ മണ്ണ്‌നീക്കെച്യതതായും ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു.ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും സബകളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നു.ഇത് പ്രകാരം വിളിച്ചുചേര്‍ത്ത വിചരണയില്‍ യഥാര്‍ത്ഥ ഉടമ ഹാജരാവാതെ ആള്‍മാറാട്ടം നടത്തുകയാണുണ്ടായത്.സ്ഥലം അളന്നു തിരിച്ചു തരാനായി താലൂക്ക് സർവ്വെയര്‍ക്ക് ജില്ലാ കളക്ടര്‍ മുന്‍ഗണനാ ഉത്തരവ് നല്‍കിയെങ്കിലും ഇത് വരെയും അളവ് നടത്തിയിട്ടില്ല.തങ്ങളുടെ ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന അന്ധനായ ബന്ധുവിന്റെ സ്ഥലവും ഇവര്‍കൈയ്യേറിയതായി കാണിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുടെ ഭീഷണിക്കെതിരെ നടപടിയെടുക്കാന്‍ അധികരികള്‍ തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *