July 23, 2026

മാനന്തവാടി-കണ്ടത്തുവയല്‍ റോഡ്പണിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് നാട്ടുകാർ.

0
IMG-20200310-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി;നവീകരണ പ്രവൃത്തികള്‍ നടക്കുന്ന മാനന്തവാടി-കണ്ടത്തുവയല്‍ റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ എ എം കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സംഘം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഏതാനുമാസങ്ങള്‍ക്ക് മുമ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ട വെള്ളിലാടി കിളിയന്‍പറമ്പിലെയും കല്ലോടി കൈതക്കെട്ടിലെയും റോഡിലെ കുത്തനെയുള്ള ഭാഗങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടക്കുന്നത്.ഭാരവുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് കയറാന്‍പറ്റാത്ത് കയറ്റമാണ് ഈ ഭാഗങ്ങളിലുള്ളത്.എന്നാല്‍ ഇത് പരിഹാരിക്കാതെ ആവശ്മില്ലാത്ത ഭാഗങ്ങളില്‍ പണിനടത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.റോഡ് നവീകരിച്ചപ്പോള്‍ ഇരുവശങ്ങളിലെയും നിരവധിപേരുടെ വീടുകള്‍ അപകടഭീഷണിയിലായിട്ടുണ്ട്.ഇവക്ക് സംരക്ഷണഭിത്തിനിര്‍മിച്ചു നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാഴാരണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.അബ്ദുല്‍കരീം കാഞ്ഞായി,ജോണി മാങ്കൊമ്പില്‍,ജോബന്‍ ജെ,പി പി ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *