April 30, 2024

ലോക ഗ്ലോക്കോമ വാരാചരണം തുടങ്ങി.

0
Img 20200310 Wa0262.jpg
ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.
പതിനൊന്നാമത് ലോക ഗ്ലോക്കോമ വരാചരണം വയനാട് ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും 2020 മാർച്ച് 10 ചൊവ്വാഴ്ച വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തി. മാർച്ച് 8 മുതൽ 14 വരെയാണ് വാരമായി ആചരിക്കുന്നത്. ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എ പ്രഭാകരൻ മാസ്റ്റർ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി തങ്കമണി അധ്യക്ഷത വഹിച്ചു.
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ പൂർണമായ അന്ധതയ്ക്ക് കാരണമാകുന്നതാണ്. 40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും നിർബന്ധമായും കണ്ണിൻറെ മർദ്ദം പരിശോധിക്കേണ്ടതും അതിനാവശ്യമായ സൗകര്യം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും വാരാചരണ സന്ദേശത്തിൽ ജില്ലാ മൊബൈൽ മെഡിക്കൽ ഓഫീസർ ഡോ അശ്വതി പി പറഞ്ഞു. ബോധവൽക്കരണ ക്ലാസ്സ് ജില്ലാ ophthalmic സർജൻ ഡോ. റൂബി നടത്തി, ചടങ്ങിൽ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് സയീദ് സ്വാഗതമാശംസിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കെ, വാർഡ് മെമ്പർ കുഞ്ഞിക്കോയ തങ്ങൾ, ജില്ലാ മാസ് മീഡിയ ഓഫീസർ കെ ഇബ്രാഹിം ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ ജാഫർ ബി ടി,സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ കെ കെ.  വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിന്  മാനന്തവാടി ജില്ലാ ആശുപത്രി ഒപ്ടോമെട്രി­സ്റ്റ്  സലീം ആയത്ത് നന്ദി പ്രകാശിപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *