July 19, 2026

ആഘോഷങ്ങളില്ല :ചടങ്ങുകൾ മാത്രം : വള്ളിയൂർക്കാവിൽ നാളെ അടിയന്തര യോഗം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചരിത്രത്തിലാദ്യമായി വയനാടിൻറെ ദേശീയോത്സവം എന്നറിയപ്പെടുന്ന വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഉപേക്ഷിച്ചു.  എന്നാൽ ആചാരപ്രകാരമുള്ള മുഴുവൻ ചടങ്ങുകളും നടത്തും. ഒറ്റ ചെണ്ട കൂടിയുള്ള  വാൾ എഴുന്നള്ളത്തോടു കൂടിയാണ്  ചടങ്ങുകൾ ആരംഭിക്കുക. വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കൊറോണ വൈറസ് വ്യാപനത്തിെന്റെ  പശ്ചാത്തലത്തിൽ  ആഘോഷപരിപാടികൾ ഉപേക്ഷിക്കാൻ തീരുമാനമായത്.  നാളെ രാവിലെ 10 മണിക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികളെയും തുടർന്ന് 11 മണിക്ക്  കമ്മിറ്റി അംഗങ്ങളുടെയും അടിയന്തരയോഗം നടക്കും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *