October 2, 2026

സനലിന്റെ മരണം: ബി.ജെ.പി. പ്രവർത്തകർ വില്ലേജോഫീസ് ഉപരോധിച്ചു

0
BJPPPPP.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
മേപ്പാടി:നെടുമ്പാലയില്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സനലിന്റെ കുടുംബത്തിന് രണ്ടു ദിവസത്തിനകം ഭൂമിയുടെ രേഖകള്‍ നല്‍കാം എന്ന വാഗ്ദാനം ദിവസങ്ങള്‍ പിന്നിട്ടിട്ടും പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തൃക്കൈപ്പറ്റ വില്ലേജോഫീസ് ഉപരോധിച്ചു .അതിനെ തുടര്‍ന്ന്  അധികാരികളുമായി ചര്‍ച്ച നടത്തി അന്‍പതോളം വര്‍ഷമായി സനലിന്റെ കുടുംബം താമസിക്കുന്ന ഭൂമിയില്‍ ഗൃഹനിര്‍മ്മാണം നടത്തുന്നതിന് വകുപ്പുതല തടസ്സങ്ങളൊന്നും ഇല്ലെന്നും ഉള്ള സാക്ഷ്യപത്രം കൈപ്പറ്റിയതിനു ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.രാമചന്ദ്രന്‍ ആരോഢ, കെയു രാധാകൃഷ്ണന്‍ ,കെ ശിവപ്രസാദ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി!
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *