April 18, 2026

വയനാട്ടിലേക്ക് വരുന്നവരെ അതിർത്തികളിൽ മെഡിക്കൽ സംഘം പരിശോധിക്കാൻ കലക്ടറുടെ ഉത്തരവ്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട് ജില്ലയുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ വയനാട്ടിലേക്ക് വരുന്ന യാത്രക്കാരെ മെഡിക്കൽ സംഘത്തിൻ്റെ പരിശോധനക്ക് വിധേയരാക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മൈസൂർ സുൽത്താൻ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിൻ്റിലും മാനന്തവാടി കുടക് റോഡിലെ തോൽപെട്ടി ചെക് പോയിൻ്റിലുമാണ് മെഡിക്കൽ സംഘത്തെ നിയോഗിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *