April 19, 2024

ഈ വാർത്ത ഭയപ്പെടുത്താനല്ല: ജാഗ്രതക്ക് വേണ്ടി: പ്രവാസി മലയാളി ആയിരം പേർക്കൊപ്പം വയനാട്ടിൽ കല്യാണം കൂടി മടങ്ങി.!

0
കൽപ്പറ്റ : നാട്ടിലെങ്ങും  കൊറോണ  ജാഗ്രത നിലനിൽക്കുന്ന സമയത്ത് പ്രവാസി ആയ മലയാളി നാട്ടിൽ വന്ന ആയിരം പേർക്കൊപ്പം കല്യാണം കൂടി മടങ്ങി.  കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 5 പേരെ വയനാട്ടിൽ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരിൽ ഒരാൾ പരിശോധനകൾക്കു മുൻപേ ദുബായിലേക്കു തിരിച്ചുപോവുകയും ചെയ്തു.എന്നാൽ ഇദ്ദേഹത്തിന് രോഗ സംശയം ഉണ്ടായിരുന്നില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.ഇദ്ദേഹം കൊറോണ ബാധിതനാണന്ന തരത്തിൽ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യവകുപ്പ് അധികൃതർപറഞ്ഞു.

ഇദ്ദേഹം മാനന്തവാടിയിൽ ആയിരത്തോളം  പേർ  പങ്കെടുത്ത വിവാഹത്തിൽ സംബന്ധിച്ചിരുന്നു  എന്നത് ശരിയാണ്.  മറ്റു 4 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആണ് .
അതേസമയം, കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 56 പേരെ മലപ്പുറത്തുനിന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. ഇവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ് ആരിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മാർച്ച് അഞ്ചിന് ദുബായ് – ചെയ്തവരാണിവർ. ഇതേ വിമാനത്തിലെ യാത്രക്കാരനായിരുന്ന കണ്ണൂർ    സ്വദേശി ക്ക്ക ഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കണ്ണൂർ സ്വദേശി അവിടെയുണ്ടായിരുന്ന അഞ്ചു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ് ‘ . വയനാട്ടിൽ കർശനമായ ജാഗ്രതാ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും 123 പേർ ആകെ നീരീക്ഷണത്തിലാണന്നും  ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലന്നും കലക്ടടർ  ഡോക്ടർ അദീല അബ്ദുള്ള പറഞ്ഞു.വിവാഹം കൂടി മടങ്ങിയ പ്രവാസിയെ ദുബായിൽ നിരീക്ഷണ വിധേയമാക്കും  പരിശോധനയും നടത്തും എന്നും കലക്ടർ പറഞ്ഞു.
മാനന്തവാടിയിൽ കൊറോണ രോഗബാധിതനായബാധിതനായ ആൾ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്ന വാർത്ത തെറ്റാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാർത്തയിൽ പറയുന്ന വ്യക്തിയെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന്  നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ വൃക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *