April 18, 2026

ഇന്ധന വില വർദ്ധന: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി

0
IMG-20200316-WA0125.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെട്രോളിനും ഡീസലിനും അടിക്കടി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ  പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ  നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി.സംസ്ഥാന വ്യാപകമായി നടത്തുന്ന റോഡ് ഉപരോധത്തിന്റെ  ഭാഗമായി വയനാട് ജില്ലയിൽ രാവിലെ 11 മണിക്ക് മാനന്തവാടി കോഴിക്കോട് റോഡ് ജംഗ്ഷനിലും  കൽപ്പറ്റയിലും  യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.കൊറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ മാസ്ക് ധരിച്ച് എത്തിയ സമരക്കാർ  5 മിനിറ്റ് നേരം മാത്രമാണ്  റോഡ് ഉപരോധിച്ചത്. കൽപ്പറ്റയിൽ  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അഗസ്റ്റിൻ, ജിജോ പൊടിമറ്റം, ജില്ലാസെക്രട്ടറി രോഹിത് ബോധി, സാലി റാട്ടകൊല്ലി, ഗൗതം ഗോകുൽദാസ് , ഡിന്റോ , അരുൺ ദേവ് എന്നിവർ നേതൃത്വം നൽകി.
മാനന്തവാടിയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനീഷ് വാളാട് , മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം ജി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news