കാർ ഹെൽത്ത് ഡി കാർബണൈസിംഗ് സെൻറർ മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.
മാനന്തവാടി : വാഹനങ്ങളുടെ എൻജിനുള്ളിലെ കാർബൺ നീക്കം ചെയ്യുന്ന ഡി കാർബൺ സർവീസ് സെൻറർ മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു. കാർ ഹെൽത്ത് എന്ന പേരിൽ മാനന്തവാടി വള്ളിയൂർക്കാവ്
റോഡിലാണ് സ്ഥാപനം ആരംഭിച്ചിട്ടുള്ളത് .ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഏറ്റവും ആധുനികമായ യന്ത്ര ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡി കാർബണൈസിംഗ് സെൻറർ
പ്രവർത്തിക്കുന്നത്.
മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. ഉസ്മാൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ഫാദർ ജോസഫ് ഇല്ലിമൂട്ടിൽ വിശിഷ്ടാതിഥിയായിരുന്നു .
എഞ്ചിനകത്തെ കാർബൺ ശാസ്ത്രീയമായി നീക്കം ചെയ്താൽ ഏതു വണ്ടിയുടെയും മുമ്പത്തെ പെർഫോമൻസ് തിരികെ കിട്ടും. പക്ഷേ എഞ്ചിന് സുരക്ഷിതമായ രീതി ആയിരിക്കണമെന്ന് മാത്രം.
ജർമ്മൻ സാങ്കേതിക വിദ്യയായ Computerized decarbonizing machine ഉപയോഗിച്ച് എഞ്ചിൻ കാർബൺ നീക്കം ചെയ്യുന്നത് എഞ്ചിൻ അഴിക്കാതെയും രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെയുമാണ്.
പ്രത്യേക തരം ഗ്യാസ് നിയന്ത്രിത അളവിൽ എയർ ഫിൽട്ടർ വഴി കടത്തിവിട്ടാണ് എഞ്ചിനകത്തെ കരി ഇളക്കി കളയുന്നത്. സൈലൻസർ മഫ്ലറിലെ കാർബൺ നീക്കം ചെയ്യാനുള്ള സംവിധാനവു മുള്ള ഏക ഡീ-കാർബണൈസിംഗ് സിസ്റ്റവുമാണ് . വാഹനങ്ങൾ ഡി കാർബണൈസിംഗ് ചെയ്യുന്നതോടെ വാഹനങ്ങൾക്ക് മൈലേജ് മാത്രമല്ല ലഭിക്കുന്നത് . പരിസര മലിനീകരണം തടയുന്നതിനും പ്രകൃതി സംരക്ഷണത്തിനും ഇത് വലിയ ഗുണം ചെയ്യും.
വിശദവിവരങ്ങൾക്ക് :
.8113993501





Leave a Reply