September 27, 2026

പമ്പ് ജീവനക്കാരനെ കുത്തി കൊല്ലാൻ ശ്രമം: രണ്ട് പേർക്കെതിരെ കേസെടുത്തു.

0
IMG-20200317-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കാവുമന്ദത്ത്  പെട്രോൾ പമ്പ് ജീവനക്കാരനെ കത്തികൊണ്ട്  കുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിെരെ പോലീസ്  കേസ് എടുത്തു. കുത്താനുള്ള ശ്രമത്തിനിടെ അപകടം ഒഴിവായത് പമ്പിലെ മാനേജർ ഇടപെട്ടതാണ്. 
ഇന്നലെ  രാത്രി എട്ടു മണിക്കായിരുന്നു സംഭവം. കാവുമന്ദത്തെ പാറക്കണ്ടി  പെട്രോൾ പമ്പിൽ ഓട്ടോയുമായി പെട്രോൾ അടിക്കാൻ വന്ന പിണങ്ങോട് സ്വദേശിയും സുഹൃത്തും പണത്തെ  ചൊല്ലി ജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. . ഓട്ടോയിൽ 200 രൂപയ്ക്ക് പെട്രോൾ അടിക്കുകയും പണം  കൊടുക്കാതെ പേഴ്സ് വീട്ടിൽ വച്ച് മറന്നു പോയെന്നും യുവാവ് പറഞ്ഞു. ഇതൊടെ   ജീവനക്കാരൻ, പമ്പ് അടക്കാൻ സമയമായെന്നും പൈസ ആരോടെങ്കിലും വാങ്ങി വരാൻ പറഞ്ഞതൊടെ  യുവാവ് പ്രകോപിതനാകുകയും ഓട്ടോയിൽനിന്നും കത്തിയെടുത്ത്   ജീവനക്കാരനെ കുത്താൻ  പിന്നിലൂടെ പാഞ്ഞടുക്കുകയായിരുന്നു.  ഇതോടെ നാട്ടുകാർ ഇടപെട്ടു., കത്തി കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി കേസെടുത്തു. അക്രമ സ്വഭാവം കാണിച്ചതിനും, അസഭ്യം പറഞ്ഞതിനും പിണങ്ങോട് സ്വദേശി സഫ് വാൻ, സഹോദരൻ നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ്  പടിഞ്ഞാറത്തറ പോലീസ് കേസെടുത്തത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *