June 13, 2026

കോവിഡ് 19: വയനാട് ജില്ലയില്‍ 351 നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

 കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 116 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ 351 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍, ബ്രിട്ടന്‍, ബഹ്‌റൈന്‍, മലേഷ്യ, എന്നിവിടങ്ങളില്‍  നിന്നുമെത്തിയവരാണ്  പുതുതായി നിരീക്ഷണത്തില്‍ കഴിയുന്നത്.  ചൊവ്വാഴ്ച്ച രണ്ട് സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു.  ഇതുവരെ അയച്ച 24 സാമ്പിളുകളില്‍ 13 പേരുടെ ഫലം നെഗറ്റീവ്  ആണ്. 11 പേരുടെ ഫലം ലഭിക്കാനുണ്ട്.

  ജില്ലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ 1687 വാഹനങ്ങളിലായി 5078 ആളുകളെ പരിശോധിച്ചു. ഇവരില്‍ 3 പേര്‍ക്ക് പനി ലക്ഷണമുളളതായി കണ്ടെത്തി.ഒരാളെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.   പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാനന്തവാടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ 50 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *