April 23, 2024

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം : കലക്ടർ

0


നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയില്‍ കഴിയണം. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.ചുമയ്ക്കുമ്പേഴും തുമ്മുമ്പോഴും അണു വിമുക്ത മായ തൂവാല, തോര്‍ത്ത്, തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം.        പൊതുസ്ഥലത്ത് തുപ്പരുത്.സന്ദര്‍ശകരെ അനുവദിക്കരുത്.നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ശുചിമുറിയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.പനി, ചുമ, ശ്വാസതടസം എന്നീ രോഗ ലക്ഷണം പ്രകടമാകുന്നവര്‍ (ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രം/ ജില്ലാ മെഡിക്കല്‍ ഓഫീസ്/ഐ.ഡി.എസ്.പി കല്‍പ്പറ്റ 04936206606 ) നേരിട്ട് വിളിച്ചറിയിച്ച്  അവിടെനിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രമേ ആശുപത്രികളില്‍ ചികിത്സക്ക് പോകാവൂ.        ഒരുകാരണവശാലും പൊതുഗതാഗത സമ്പ്രദായമുപയോഗിച്ച് ആശുപത്രിയിലെത്തരുത്.      സംശയങ്ങള്‍ക്ക്    കോവിഡ് 19 കോള്‍ സെന്ററിലേക്ക്  വിളിക്കാം. ഫോണ്‍.04936204151, ടോള്‍ ഫ്രീ 1077.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *