October 3, 2026

കുടകിൽ കൊറോണ സ്ഥിരീകരിച്ചു : വയനാട് അതിർത്തികളിൽ നിരീക്ഷണം കർശനമാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
. 
കേരളത്തിന്റെ അയൽ ജില്ലയായ 
കർണാടകയിലെ കുടകിലാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതൊടെ സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 15ആയി. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചതലത്തിൽ ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കുകയാണ്. ഇത് സംബന്ധിച്ച്‌  ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതൊടെ കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തില്‍ നിന്ന് വയനാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റില്‍ പനി പരിശോധനക്ക് വിധേയരാക്കും. ആവശ്യമെന്ന് കണ്ടാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി മലയാളികളാണ് കര്‍ണ്ണാടകയിലെ കുടകില്‍ ജോലിചെയ്യുന്നത്.
കേരള അതിര്‍ത്തിയായ കുടകിലെ മടിക്കേരിയില്‍ സൗദിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്….
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *