October 3, 2026

യാക്കോബായ ദേവാലയങ്ങളിൽ ഞായറാഴ്ച വിശുദ്ധ കുർബ്ബാനയില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:കോറോണ ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച ജനത കർഫ്യൂ പ്രഖ്യാപിച്ചതിനാൽ യാക്കോബായ സഭയുടെ മലബാർ ഭദ്രാസനത്തിന് കീഴിലുള്ള  പള്ളികളിൽ ഞായറാഴ്ച വി.കുർബ്ബാനയുണ്ടാകില്ല. പകരം  നാളെ ശനിയാഴ്ച വി. കുർബ്ബാനയുണ്ടാകും.എട്ടു മണിക്ക്തീരുന്ന ക്രമത്തിൽ വൈദികർ കുർബ്ബാന തീർക്കണമെന്നും വിശ്വാസികളാരും കുർബ്ബാനയിൽ പങ്കെടുക്കേണ്ടതില്ലന്നും സ്വഭവനങ്ങളിൽ പ്രാർത്ഥനയിൽ ആയിരിക്കണമെന്നും മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി.സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത നിർദ്ദേശിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരം പുഴയിൽ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *