കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ റെഡ് ക്രോസ് വളണ്ടിയേഴ്സ് സജീവമായി രംഗത്ത് .
മഹാമാരിയായ കൊറോണ വൈറസ് പടർന്നു് പിടിക്കുന്നതിനെ പ്രതിരോധിക്കാൻ റെഡ് ക്രോസ് വളണ്ടിയേഴ്സ് രംഗത്ത്.
പനമരം പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ കൊറോണ രോഗ പ്രതിരോധ ബോധവൽക്കരണവും കൈ കഴുകി വൃത്തിയാക്കുന്നതിനുള്ള സോപ്പ്, ബക്കറ്റ്, മാസ്ക്ക് തുടങ്ങിയവയുടെ വിതരണവും വയനാട് ജില്ലാ റെഡ് ക്രോസ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. എരനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ അടുത്തുള്ള മാക്കൂൽ കോളനിയിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ നിർവ്വഹിച്ചു.കൊറോണാ പ്രതിരോധ ബോധവൽക്കരണത്തിനും കൈ കഴുകി വൃത്തിയാക്കുന്നതിനുള്ള സോപ്പു്., ബക്കറ്റ് ,കപ്പ് തുടങ്ങിയവ പനമരം പഞ്ചായത്തലെ 10-ൽ അധികം കോളനികളിൽ വിതരണം ചെയ്തു.
ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ ., സെക്രട്ടറി മനോജ്. പനമരം, റെഡ് ക്രോസ് ദുരന്തനിവാരണ സന്നദ്ധ സേന ജില്ലാ കോ-ഓർഡിനേറ്റർ സുഷിൽ ജോസ് കല്ലോടി, അബ്ദുൾ ജലീൽ,മഹമൂദ് പനമരം മോഹനൻ, ,സഫീർ, ഷാജി ആന്റണി തുടങ്ങിയ നേതൃത്വം നൽകി.
.





Leave a Reply