May 19, 2024

സംഘടിത ജുമുഅ നിസ്കാരം ഒഴിവാക്കി മുസ്ലിം പള്ളികൾ കൊറോണ പ്രതിരോധത്തിൽ കൈകോർത്തു.

0
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ മുസ്ലിം പള്ളികൾ മാതൃകയായി. വെള്ളിയാഴ്ച്ച നടത്തുന്ന സംഘടിത ജുമുഅ ജില്ലയിലെ ഒരു മുസ്ലിംപള്ളിയിലും  നടത്തിയില്ല……
 കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ 
സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമൊപ്പം നിന്നുകൊണ്ട് ഉത്തമ മാതൃകയുമായി ജില്ലയിലെ മത, സാമുദായിക സംഘടനകള്‍…. വെള്ളിയാഴ്ച്ച നടത്തുന്ന സംഘടിത ജുമുഅ ജില്ലയിലെ ഒരു പള്ളിയിലും  നടത്തിയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മറ്റു  സംഘടിത ജമാഅത്തുകളും നിർത്തിവെച്ചതായി എല്ലാ മഹല്ല് കമ്മിറ്റികളും അറിയിപ്പു നൽകിയിരുന്നു. രോഗവ്യാപനം തടയുന്നതിനായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടര്‍മാരുമായും മത,സാമുദായിക സംഘടന നേതാക്കളുമായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഈ യോഗത്തിന്റെ ശേഷമാണ് ജില്ലയിലെ സാമുദായിക  നേതാക്കള്‍ ആരാധനാലയങ്ങള്‍  അടച്ചിട്ട് നിയന്ത്രിക്കാൻ തീരുമാനിച്ചത്.
      പള്ളികൾക്ക് മുമ്പിൽ പലയിടങ്ങളിലും   കൈ കഴുകാൻ ഉള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *