August 15, 2026

യാത്രക്കാരില്ല : ബസ് സർവീസ് പ്രതിസന്ധിയിൽ; ഞായറാഴ്ച സ്വകാര്യ ബസുകൾ ഓടില്ല

0
IMG-20200320-WA0195.jpg
By ന്യൂസ് വയനാട് ബ്യൂറോ
. .
കൽപ്പറ്റ:
ഞായറാഴ്ച വയനാട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.  . സ്വകാര്യ ബസ്സ് കോർഡിനേഷൻ കമ്മിറ്റിയാണ് ഇക്കാര്യമറിയിച്ചത്.
     കഴിഞ്ഞ ഒരാഴ്ചക്കാലമായി ജില്ലയിലെ ബസ് സര്‍വ്വീസ് മേഖല വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ബസ്സുകളില്‍ യാത്രക്കാര്‍ കയറുന്നതും കുറഞ്ഞതോടെ ജീവനക്കാരും ദുരിതത്തിലാണ്. 
 കൊറോണ ഭീതിയിൽ യാത്രക്കാരൊഴിഞ്ഞ് ജില്ലയിലെ ബസ് സര്‍വ്വീസ് മേഖല. ബസ്സുകളില്‍ യാത്രക്കാര്‍ കയറുന്നത് ഗണ്യമായി കുറഞ്ഞു.
ഇതേ അവസ്ഥ തുടര്‍ന്നാല്‍ സര്‍വ്വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതോടെ ദിവസ വരുമാനത്തില്‍ സാരമായ  കുറവുവരുന്നതായും ജീവനക്കാര്‍ പറയുന്നു. ജില്ലയിലെ പ്രധാന റൂട്ടുകളിലൊന്നായ സുല്‍ത്താന്‍ ബത്തേരി കല്‍പ്പറ്റ, പുല്‍പ്പള്ളി, മാനന്തവാടി, താളൂര്‍, വടുവഞ്ചാല്‍ തുടങ്ങിയ റൂട്ടുകളിലെല്ലാം ഇതേ അവസ്ഥയാണ് നിലവിലുള്ളത്. കൊറോണ ഭീതി വന്നതുമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനം ഒഴിവാക്കിയതോടെ നഷ്ടം സഹിച്ചാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. മാനന്തവാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോകുന്ന ബസ്സുകളിലും യാത്രക്കാർ കുറവാണ്. ട്രിപ്പ് കളക്ഷന് 6000 രൂപ കിട്ടിയാലും  അതിൽ അയ്യായിരം രൂപ ഡീസൽ അടിക്കാനാണ് ചെലവഴിക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *