May 19, 2024

മാസ്ക് ധരിക്കാം സുരക്ഷിതമാക്കാം : കൊറോണയെ ചെറുക്കാം

0
Img 20200317 Wa0144.jpg
മാനന്തവാടി:  സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി ആർ സി യുടെയും ആരോഗ്യ വകുപ്പിനെയും നേതൃത്വത്തിൽ  സ്പെഷലിസ്റ്റ് ടീച്ചേഴ്സ് സഹകരണത്തോടെ മാസ്ക് നിർമ്മാണം ആരംഭിച്ചു. 
 കൊറോണ വൈറസ് പശ്ചാത്തലത്തിൽ ജില്ലയിൽ മാസ്ക് കിട്ടാനില്ലാത്ത അവസ്ഥ നിലവിലുണ്ട്.  ഇത് പരിഹരിക്കുന്നതിനായി ആണ് സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള പ്രവൃത്തിപരിചയ അധ്യാപകരെ മാനന്തവാടി ബ്ലോക്ക് റിസോഴ്സ് സെൻറർ ഉപയോഗപ്പെടുത്തുന്നത്. 
ആവശ്യമായ തുണി ആരോഗ്യവകുപ്പും  സാധനസാമഗ്രികൾ നഗരസഭയും എത്തിച്ചു നൽകി
മാസ്ക് നിർമ്മാണത്തിന്റെ  ഉദ്ഘാടനം നഗരസഭ സഭ ചെയർമാൻ വി ആർ പ്രവീജ് നിർവഹിച്ചു.  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ടി ബിജു,  വാർഡ് കൗൺസിലർ പ്രദീപ ശശി, ആരോഗ്യ കേരളം വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ ഡോക്ടർ അഭിലാഷ് എന്നിവർ സംസാരിച്ചു.
 പ്രധാനമായും ഗവൺമെൻറ് ആശുപത്രിയിലും അവശ്യംവേണ്ട ജനസേവന കേന്ദ്രങ്ങളിലും  ആദ്യഘട്ടത്തിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. 
 ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ മുഹമ്മദലി കെ ട്രെയിനർ മാരായ ബീന പി പി , അനൂപ് കുമാർ, കൃഷ്ണകുമാർ, സി ആർ സി സി മാർ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *