August 15, 2026

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പുതിയ ഓഫീസ് തുറന്നു .

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് വിജയപമ്പിന് എതിര്‍വശത്തെ സൂര്യകോംപ്ലക്സില്‍ പ്രവര്‍ത്തനം തുടങ്ങി. കെ പി സി സി അംഗം കെ വി പോക്കര്‍ഹാജി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാപ്രസിഡന്‍റ് എന്‍ ഡി അപ്പച്ചന്‍, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്‍റ് പി പി ആലി, കോണ്‍ഫഡറേഷന്‍ സംസ്ഥാന  സെക്രട്ടറി ജംഹര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് ബേബി പ്രശാന്ത്, ജില്ലാ ട്രഷറര്‍ എല്‍ദോ കെ ഫിലിപ്പ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി വിനോദ്കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് കല്‍പ്പറ്റ, ഡി സി സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ്, മുത്തലിബ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ കേന്ദ്രീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായാണ് പുതിയ ഓഫീസ് കെട്ടിടം ആരംഭിച്ചിരിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *