April 26, 2024

രാഹുല്‍ഗാന്ധി എം പി വയനാട് ജില്ലക്ക് ആവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍ കൈമാറി

0
Img 20200321 Wa0049.jpg

കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി എം പി ജില്ലയില്‍ പനി പരിശോധിക്കുന്നതിനാവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി. തെര്‍മല്‍ സ്‌കാനറുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 50 സ്‌കാനറുകള്‍ അനുവദിച്ചത്. വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ജില്ലക്ക് അനുവദിച്ച 30 തെര്‍മല്‍ സ്‌കാനറുകള്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് കൈമാറി. നേരത്തെ കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാഹുല്‍ഗാന്ധി എം പി വയനാട് കോഴിക്കോട്, മലപ്പുറം കലക്ടമാരെ ടെലിഫോണില്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാ നത്തിലാണ് മൂന്ന് ജില്ലകള്‍ക്കും തെര്‍മല്‍ സ്‌കാനറുകള്‍ കൈമാറിയത്. യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരിം, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍ കെ.എല്‍ പൗലോസ്, കെ കെ അബ്രഹാം, പി പി ആലി, വി എ മജീദ്, കെ ബി നസീമ, റസാഖ് കല്‍പ്പറ്റ, തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *