April 27, 2024

കള്ള് ഷാപ്പ് ലേലം മാറ്റിവെക്കാൻ ജില്ലാ കലക്ടർ ഇടപെടണം: യൂത്ത് കോൺഗ്രസ്സ്

0
കൽപ്പറ്റ: കോവിഡ് 19 ന്റെ പശ്ചാത്തലതിൽ തിങ്കളാഴ്ച്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്താനിരിക്കുന്ന കള്ള് ഷാപ്പ് ലേലം മാറ്റിവെക്കാൻ വയനാട് ജില്ലാ കളക്ടർ ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 20 ൽ അധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്താൻ പാടില്ല എന്ന നിർദ്ദേശം നിലനിൽക്കുമ്പോളാണ് സർക്കാർ വകുപ്പ് തന്നെ കലക്ടറേറ്റിൽ വെച്ച് ലേലം സംഘടിപ്പിക്കുന്നത് .20 ലധികം ആളുകൾ പങ്കെടുത്തു എന്ന കാരണത്താൻ വിവിധ മതവിശ്വാസികൾ നടത്തിയ ചടങ്ങുകൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്ന വയനാട്ടിൽ  .എക്സൈസ് വകുപ്പ് തന്നെ ലേലവുമായി മുന്നോട് പോകുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് .അടിയന്തിരമായി ജില്ലാ കളക്ടർ ലേല നടപടിക്കൾ മാറ്റിവെക്കാൻ  ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജിത്ത് എം.കെ .അഗസ്റ്റിൻ പുൽപ്പള്ളി ,ജിജോ പൊടിമറ്റത്തിൽ ,മുസ്തഫ എറമ്പയിൽ,അനീഷ് വാളാട് ,സുജിത്ത് പി.എം ,എബിൻ മുട്ടപ്പള്ളി ,അസീസ് വാളാട് ,സിറിൾ ജോസ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *