April 23, 2024

കൊറോണ ഭീതിയിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്സിഡിയുള്ള സാധനങ്ങളില്ല : ഉദ്യോഗസ്ഥരുടെ അലംഭാവമെന്നാണ് നാട്ടുകാരുടെ ആരോപണം

0
Img 20200321 Wa0240.jpg
.
കൊറോണ ഭീതിയിലും ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഒരാഴ്ചയായിട്ടും സബ്സിഡിയുള്ള അവശ്യ സാധനങ്ങളില്ല. ദിനംപ്രതി നൂറുകണക്കിന് ജനങ്ങൾ  അവശ്യസാധനങ്ങൾ വാങ്ങാനെത്തുമ്പോഴും  സാനധങ്ങളുടെ ലഭ്യതകുറവ് ജനരോഷത്തിലേക്കാണെത്തിക്കുന്നത്. സബ്സിഡിയുള്ള 13 ഇനം സാധനങ്ങളിൽ അരി മാത്രമാണു പല ഔട്ട്‌ലെറ്റുകളിലുമുള്ളത്. മുളക്, മല്ലി, പഞ്ചസാര വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങളും ഒരാഴ്ചയായി ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.  കഴിഞ്ഞമാസം സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ അവശ്യ സാധനങ്ങളുടെ വില കുതിച്ചു ഉയർന്നതും ജനങ്ങളെ പരിഭ്രാന്തിയിലെത്തിച്ചിരുന്നു. വെല്ലം,റവ, മൈദ, ആട്ട മുതിരഅടക്കം ഇരുപതോളം സാധനങ്ങളുടെ വിലയാണ് കഴിഞ്ഞ തവണ പൊതുവിപണി സമ്മാനമായി വർത്തിച്ചിരുന്നത്.  കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷ പോലും ഇല്ലാതെയാണ് പല ഔട്‍ലെറ്റുകളിലും സാധനങ്ങൾ വിതരണം ചെയുന്നത്. കൂട്ടം കൂടി നിൽക്കുന്ന ആളുകളെ നിയന്ത്രിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.   ഉദ്യോഗസ്ഥരെ  അറിയിച്ചിട്ടും വേണ്ടത്ര നടപടികൾ എടുത്തിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾ എത്രയും പെട്ടെന്ന് ഔട്ലെറ്റുകളിൽ എത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *