April 25, 2024

കച്ചവട സ്ഥാപനത്തിൽ ആളുകൾ കൂടി: മാനേജർക്കെതിരെ പോലീസ് കേസ് എടുത്തു.

0
കോവിഡ്-19   വൈറസ്  വ്യാപനം തടയുന്നതിന്റെ ഭാഗമായി കമ്പളക്കാട്  പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ആജ്ഞ  അവഗണിച്ചു കമ്പളക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഹൈപ്പർ സിറ്റി സൂപ്പർ മാർക്കറ്റിൽ ആളുകൾ തിങ്ങിനിറയുന്ന തരത്തിൽ  കച്ചവടം നടത്തുന്നത്   ശ്രദ്ദയിൽ പ്പെട്ട്  നിർദേശം നൽകിയെങ്കിലും അത്  അവഗണിച്ചുകൊണ്ട് കച്ചവടം  നടത്തിയ പ്രസ്തുത സ്ഥാപനത്തിലെ  മാനേജർമാരായ സിറാജുദ്ദീൻ ട/o ലത്തീഫ് ,26/20 പന്തലൻ കുന്നൻ വീട്, കമ്പളക്കാട്, ഫൈസൽ ട/o മമ്മു .വ35,കണിയാങ്കണ്ടി വിട് അഞ്ച് കുന്ന് എന്നിവരെ പ്രതിചേർത്ത് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു .ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് ഇത്തരം ചടങ്ങുകൾ നടത്തുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *