April 25, 2024

കൊറോണ : തമ്പിലെ അഭ്യാസപ്രകടനക്കാരും ദുരിതത്തിൽ

0
D3178a05 5e59 4ce7 A633 B9f6ab4ebfe3.jpg
 മാനന്തവാടി : കഴിഞ്ഞ ദിവസം ആരംഭിക്കാനിരുന്ന ജിയോ സർക്കസും നിർത്തിയതോടെ റിംഗിലെ കലാകാരൻമാരും ദുരിതത്തിലേക്ക്. സർക്കസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് നടത്തിപ്പുകാർ

വയനാടിന്റെ ദേശീയ മഹോത്സവമായ വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ചാണ് മാനന്തവാടി താഴയങ്ങാടി റോഡിൽ ജിയോ സർക്കസ് എത്തിയത്.കൂടാരങ്ങൾ എല്ലാം ഒരുങ്ങി ഇക്കഴിഞ്ഞ 12 ന് സർക്കസ് ആരംഭിക്കാനിരിക്കെയാണ് മഹാമാരിയായ കൊറോണ വൈറസ് എത്തിയത് ഇത് സർക്കസിനെയും ബാധിച്ചു. നടത്തിപ്പുകാരടക്കം 55 ലധികം പേരാണ് ഇതുമായി ബന്ധപ്പെട്ട് കഴിയുന്നത് ഇതിൽ 26 പേർ സർക്കസ് കലാകാരൻമാരും. ഉത്സവ സീസണുകളിലാണ് സർക്കസിന്റെ വിജയവും എന്നാൽ കൊറോണ പശ്ചാതലം ഇവരുടെ ജീവിതവും ദുരിതത്തിലാക്കി.ഒരു ദിവസം ഏതാണ്ട് അമ്പതിനായിരം രൂപയെങ്കിലും ചിലവ് വരും സർക്കസ് നടത്തി കൊണ്ട് പോകാൻ.സാധാരണ രീതിയിൽ പെട്ടന്നുള്ള മഴയും മറ്റും കാരണം ഒന്നോ രണ്ടോ ദിവസം മുടങ്ങുമെന്നല്ലാതെ തന്റെ മുപ്പത്തി അഞ്ച് വർഷത്തെ സർക്കസ് ജീവിതത്തിൽ ആദ്യമായാണ് സർക്കസ് നിർത്തിവെച്ചതെന്ന് മാനേജർ രതിഷ് പറയുന്നു.()
കളി മുടങ്ങിയതോടെ കലാകാരൻമാരെല്ലാം കൂടാരത്തിനുള്ളിൽ കഴിയുകയാണ് ദിവസം കഴിയുന്തോറും ഇവരുടെ ജീവിതവും ദുരിതത്തിലാവുകയാണ്.കൂടാരം അഴിച്ചു മാറ്റാൻ ഉദ്ദേശമില്ലന്നും ഭീതിയകന്നാൽ റിംഗിൽ അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണന്നും  സർക്കസ് നടത്തിപ്പുകാർ പറഞ്ഞു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *