April 18, 2026

കോവിഡ് 19: വയനാട്ടിൽ പോലീസ് കേസുകൾ 14 ആയി.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി
ആരോഗ്യവകുപ്പും പോലീസും ശക്ടമായ നിർദേശം നൽകിയ ആൾ
നിർദ്ദേശം അവഗണിച്ചു. ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ
പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയും ജനങ്ങളുമായി ഇടപെടുകയും
ചെയ്യുന്നത് വയനാട് ജില്ലാ സൈബർ സെല്ലിന്റെ ആധുനിക ജിയോ ഫെൻസിങ് സംവിധാനം വഴി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ മണിയങ്കോട് സ്വദേശി സുധീഷ്(26) എന്നയാൾക്കെതിരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്ട്രർ ചെയ്തു. കൂടാതെ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾ നടത്തുവാൻ പാടില്ല എന്ന സർക്കാർ ഉത്തരവ് ലംഘിച്ചുക്കൊണ്ട് 20.03.2020 തിയ്യതി പടിഞ്ഞാറത്തറ ടൗൺ പള്ളിയിൽ ജുമുഅ സംഘടിപ്പിച്ച പടിഞ്ഞാറത്തറ ടൗൺ മുസ്ലീം പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളെ പ്രതിചേർത്ത് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ
14
കേസുകളും രജിസ്റ്റർ    ചെയ്തു… വ്യാജ പ്രചരണം 
നടത്തുന്നവർക്കെതിരെയും , വീട്ടിൽ
ആരാധനാലയങ്ങളിൽ 20 പേരിൽ കൂടുതൽ അളുകളെ ഉൾപ്പെടുത്തിക്കൊണ്ട്
പ്രാർഥന സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താൽ തുടർന്നും ശക്ടമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *