April 18, 2026

കാൻസർ: അടിയന്തര ചികിത്സ മാത്രം:മെഡിക്കൽ സർട്ടിഫിക്കറ്റ് മാർച്ച് 31 വരെ നിർത്തിവച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കാൻസർ ചികിത്സ രോഗപ്രതിരോധ ശേഷിയെ ബാധിക്കുമെന്നതിനാൽ നല്ലൂർനാട് കാൻസർ സെന്ററിൽ അടിയന്തിരസ്വഭാവമുള്ള ക്യാൻസർ ചികിത്സ ഒഴികെയുള്ളവ നിർത്തിവെച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും തുടരും. 
  പാലിയേറ്റീവ് കീമോ തെറാപ്പി, പാലിയേറ്റീവ് റേഡിയേഷൻ ,ചികിത്സ പൂർത്തിയാക്കിയവരുടെ തുടർപരിശോധനകൾ ,മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ മാർച്ച് 31 വരെ നിർത്തിവച്ചു. 
സേവനസംബന്ധമായ സംശയങ്ങൾക്ക്  ഫോൺ നമ്പറിൽ ഉച്ചക്ക് 2 നും 4 നും ഇടയിൽ 8281212702 എന്ന നമ്പറിൽ മറുപടി ലഭിക്കും.
ചികിത്സക്കായി വരുന്ന രോഗികൾ ഒരു കാരണവശാലും പൊതുഗതാഗതം ഉപയോഗിക്കുകയോ പൊതുജനങ്ങളുമായി അടുത്തിടപഴകുകയോ പുറത്തു നിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യരുത്.
ജില്ലയിലെ കാൻസർ രോഗികൾ ആരോഗ്യസംബന്ധമായ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും തൊട്ടടുത്തുള്ള സെക്കന്ററി പാലിയേറ്റീവ് നഴ്സുമായി ഫോണിൽ ബന്ധപ്പെടേണ്ടതാണ്. അതാതു സ്ഥലങ്ങളിലെ പാലിയേറ്റീവ് നഴ്സുമാരുടെ ഫോൺ നമ്പർ അറിയാത്തവർ ഹെൽപ് ലൈൻ  നമ്പറിൽ നിന്ന് ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *