April 20, 2024

ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ ഔട്ട് ഡോർ സർവീസും അനുബന്ധ ജോലികളും പൂർണമായും നിർത്തിവെച്ചു.

0
Img 20200322 Wa0258.jpg
*കല്പറ്റ:  കോവിഡ് 19 വ്യാപനം ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലിലേക്ക് രാജ്യം നീങ്ങുകയാണ്.*
*വിദേശത്ത് നിന്നും മറ്റ് രോഗബാധിത പ്രദേശത്തുനിന്നും എത്തി,  വീടുകളിൽ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങൾ അറിയാതെ അവരുടെ വീടുകളിൽ ചെന്ന്  ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇൻസ്റ്റളേഷൻ നടത്തേണ്ടതും റിപ്പയർ ചെയ്യേണ്ടതും ടെക്നീഷ്യന്മാരുടെ ജോലിയാണ്.
ഇന്നത്തെ സാഹചര്യത്തിൽ ഏറെ ഗുരുതരമായ ഭവിഷ്യത്തുള്ള ഈ ഔട്ട് ഡോർ  സർവീസ്  ,*ടെക്നീഷ്യന്മാരിൽ കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട് .*
*കൊറോണയെ പ്രതിരോധിക്കേണ്ട ഇന്നത്തെ അടിയന്തിര  സാഹചര്യത്തിൽ ഔട്ട് ഡോർ സർവീസിങ് ജോലി എടുക്കുന്നത് രോഗവ്യാപനത്തിന് ഇടവരുത്തിയേക്കാം. 
*ആയതിനാൽ ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ ഔട്ട് ഡോർ സർവീസും അനുബന്ധ ജോലികളും പൂർണമായും നിർത്തിവെച്ച് സർക്കാർ പ്രഖ്യാപിച്ച കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷൻ തീരുമാനിച്ചതായി വയനാട് ജില്ലാ പ്രസിഡന്റ് സി. സുധാകരൻ പ്രസ്താവിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *