April 18, 2026

വയനാട്ടുകാർക്ക് ആശ്വാസം: പോസിറ്റീവ് കേസുകൾ ഇല്ല: 43 സാമ്പിളുകളില്‍ 30 ഫലങ്ങള്‍ നെഗറ്റീവ്: 13 ഫലം ലഭിക്കാനുണ്ട്

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് 

ജില്ലയിലാകെ 1515 ആളുകള്‍  നിരീക്ഷണത്തില്‍ .

     ഇന്ന് 59 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ജില്ലയിലാകെ 1515 ആളുകള്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായ 3 പേരുള്‍പ്പെടെയാണിത്. ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച 43 സാമ്പിളുകളില്‍ 30 ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇന്ന് (മാര്‍ച്ച് 24) അയച്ച 10 സാമ്പിളുകള്‍ ഉള്‍പ്പെടെ 13 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

  ജില്ലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും 10 അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും 4 അന്തര്‍ജില്ലാ ചെക്ക് പോസ്റ്റുകളിലുമായി  പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച ജില്ലയില്‍ 14 ചെക്ക്‌പോസ്റ്റുകളില്‍ 685 വാഹനങ്ങളിലായി എത്തിയ 1096 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ആര്‍ക്കുംതന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *