April 26, 2024

കോവിഡ്-19; കരുതലോടെ ബാങ്കുകൾ : ഇടപാടുകൾ രണ്ട് മണി വരെ മാത്രം.

0
Mty Bank 23.jpg

i

മാനന്തവാടി ∙ ഏറ്റവും കൂടുതൽ പണമിടപാടുകൾ നടക്കുന്ന മാർച്ച് മാസം
കോവിഡ്-19 വ്യാപകമായതോടെ ഏറെ പ്രതിസന്ധിയിലായിരിക്കയാണ് ബാങ്ക്
ജീവനക്കാർ. കൊറോണ വൈറസ് വ്യാപനം തടയാൻ എല്ലാ ബാങ്കുകളും മുന്‍ കരുതലുകള്‍
ശക്തമാക്കിയിരിക്കയാണ്. ഇടപാടുകാർ ബാങ്കിലെത്തുമ്പോള്‍ എടുക്കേണ്ട
മുന്‍കരുതലുകളെ കുറിച്ച് ബാങ്ക് ശാഖകൾക്ക് മുന്നില്‍നോട്ടീസുകൾ
പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാങ്കില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍
ഉപയോഗിച്ച് കൈ അണുവിമുക്തമാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. പഴ
ബാങ്കുകളും ഇടപാടുകാർക്ക് സൗജന്യമായി മാസ്കുകളും നൽകുന്നുണ്ട്. ആളുകള്‍
കൂട്ടത്തോടെ ബാങ്കിനുള്ളിലേക്ക് പ്രവേശിക്കുന്നതും കൂട്ടം കൂടി
നില്‍ക്കുന്നതും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. അത്യാവശ്യ
കാര്യങ്ങള്‍ക്കല്ലാതെ ബാങ്കില്‍ എത്തരുതെന്നാണ് ബാങ്ക് അധികൃതരുടെ
അഭ്യർഥന. ഈ സവിശേഷ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍
ബാങ്കിങ് തുടങ്ങിയവ കഴിവതും ഉപയോഗിക്കാനാണ് ബാങ്ക് അധികൃതര്‍
നിര്‍ദേശിക്കുന്നത്. അകൗണ്ട് വിവരങ്ങള്‍ അറിയാനായി ബാങ്കുകള്‍ കയറി
ഇറങ്ങുന്നത് ഒഴിവാക്കി ഫോണിൽ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

പല ബാങ്കുകളിലും ഒരു സമയത്ത് 5 പേരെ മാത്രമേ അകത്ത്
പ്രവേശിപ്പിക്കുന്നുള്ളു. ശാഖകളിലേയ്ക്ക് അത്യാ വശ്യക്കാരെ മാത്രം
കയറ്റിവിട്ട് തിരക്ക് നിയന്ത്രിക്കുന്നതിനായി ജീവനക്കാരെ
നിയോഗിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് പ്രവർത്തി സമയം 1– മുതൽ 2 വരെയായി
ചുരുക്കി. അനാവശ്യമായി കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി
ബാങ്കില്‍ വരരുത്. ചുമ, പനി, ജലദോഷം, ശ്വാസ തടസം തുടങ്ങിയവ ഉള്ളവര്‍
ബാങ്കില്‍ വരരുത് തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നൽകുന്നുണ്ട്. കനറാ
ബാങ്ക് ശാഖകളില്‍ സ്വിച്ച് അമര്‍ത്തി ടോക്കണ്‍ എടുക്കുന്ന സംവിധാനം,
ബയോമെട്രിക്ക് വിത്‌ഡ്രോവല്‍ സംവിധാനം എന്നിവ നിര്‍ത്തി വെച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *