April 19, 2026

നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 35 കേസുകൾ :ആകെ കേസുകളുടെ എണ്ണം 142 ആയി

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 . നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് 35 കേസുകൾ രജിസ്റ്റർ ചെയ്തു.
– കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ  സ്റ്റേഷനുകളിലായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിവരെ 35 കേസുകൾ രജിസ്റ്റർ ചെയ്തു . 
വൈത്തിരി, പടിഞ്ഞാറത്തറ, മീനങ്ങാടി, പനമരം ബത്തേരി, അമ്പലവയൽ, പുൽപ്പള്ളി, കേണിച്ചിറ മാനന്തവാടി വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട്, എന്നീ സ്റ്റേഷനുകളിലാണ് നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്ട്രർ ചെയ്തത്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ഇതുവരെ  142 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്ന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു  മുതൽ പരിശോധനയും കേസും കർക്കശം ആകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *