March 29, 2024

ചരക്ക് വാഹനങ്ങളില്‍ ആര്‍.ടി.ഒ നല്‍കുന്ന സ്റ്റിക്കര്‍ പതിക്കണം : ഭക്ഷ്യ സാധന വിതരണം മുടങ്ങില്ലന്ന് കലക്ടർ.

0
വ്യാപാരി വ്യവസായികളുടെ യോഗം ചേര്‍ന്നു

ജില്ലയില്‍ നിന്നും  മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ കയറ്റുന്നതിനായി പോവുന്ന വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ മുഖേന പാസ് അനുവദിക്കും. ചരക്ക് വാഹനങ്ങളില്‍ ആര്‍.ടി.ഒ നല്‍കുന്ന  സ്റ്റിക്കര്‍ പതിക്കണം. ജില്ലയില്‍ അവശ്യ സാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കളക്‌ട്രേറ്റില്‍ വിളിച്ച് ചേര്‍ത്ത വ്യാപാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന ചരക്ക് വാഹനങ്ങള്‍ പോലീസ് നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കണം. അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനായി കടകളില്‍ എത്തുന്നവര്‍ സത്യവാങ്മൂലം, ഐ.ഡി കാര്‍ഡ് എന്നിവ കരുതേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും ആവശ്യ സേവനം ഉറപ്പ് വരുത്തുന്നവര്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ്സ് ലഭിക്കും. ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി. സി മജീദ്, ആര്‍.ടി.ഒ ജെയിംസ് മാത്യൂ എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *