April 26, 2024

വയനാട്ടിൽ നിരീക്ഷണത്തിലുള്ള വരുടെ എണ്ണം രണ്ടായിരത്തിലേക്ക് : ഇന്ന് 412 ആളുകൾ കൂടി നിരീക്ഷണത്തിൽ

0
 വിദേശങ്ങളിൽ നിന്നും മറ്റും എത്തിയ 412 ആളുകൾ ഉൾപ്പെടെ ഇന്ന് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 1926 ആയി,  ഇതിൽ കഴിഞ്ഞദിവസം ആശുപത്രി നിരീക്ഷണത്തിൽ ആയ 3 ആളുകൾ ഉൾപ്പെടെയുള്ളവരാണ്.
ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആരെയും തന്നെ ആക്കിയിട്ടില്ല.
 ജില്ലയിൽ നിന്ന് 2 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും അയച്ച 45 സാമ്പിളുകളിൽ 37 എണ്ണത്തിൻറെ പരിശോധനാഫലം നെഗറ്റീവ് ആണ്, ബാക്കി 8 എണ്ണ ത്തിൻറെ ഫലം ലഭിക്കുവാൻ ഉണ്ട്.
ജില്ലയിലെ 14 സ്ക്രീനിംഗ് പോസ്റ്റുകളിലായി 1127 വാഹനങ്ങളിലായി എത്തിയ 2038 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *