September 26, 2026

വയനാട്ടിൽ പ്രതിസന്ധി ഉണ്ടായാൽ നേരിടാൻ അധികമായി 400 പോലീസുകാർ സജ്ജമെന്ന് എസ്.പി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടായാൽ നേരിടാൻ 400 അധിക പോലീസുകാർ സജ്ജമെന്ന് ജില്ലാ പോലീസ് മേധാവി  ആർ .ഇളങ്കോ .  വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുകയോ ഏതെങ്കിലും പോലീസുകാരെ ബാധിക്കുകയോ ചെയ്താൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ    ബദലായി നടത്തുന്നതിനും  സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.നിലവിൽ അങ്ങനെയൊരു സാഹചര്യം ഇല്ല . 

        ഭരണകൂടം നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതെ പാലിക്കാതിരുന്നാൽ അത് വലിയ അപകടത്തിലേക്ക് വഴിതെളിക്കും എന്നും അദ്ദേഹം പറഞ്ഞു.  പ്രതിസന്ധി ഉണ്ടായാൽ  മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിന് എന്തെല്ലാം ചെയ്യണം എന്നും എങ്ങനെ നേരിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്  എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തി വരുന്നുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *