April 20, 2024

കോവിഡ് -19 പ്രതിരോധ പ്രവർത്തങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി 270.60ലക്ഷം അനുവദിച്ചു.

0
Img 20200326 Wa0311.jpg
 .
കൽപ്പറ്റ : കോവിഡ് 19 പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി വയനാട്,മലപ്പുറം ,കോഴിക്കോട് ,ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ , ഐ സി യു, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എം .പി .യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചതായി രാഹുൽ ഗാന്ധി എംപി അറിയിച്ചതായി ഐ .സി . ബാലകൃഷണൻ എം എൽ എ അറിയിച്ചു .കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ബഹു.രാഹുൽ ഗാന്ധി വയനാട് ജില്ലാ കളക്ടർ ഡോക്ടർ അദീല അബ്ദുള്ള,മലപ്പുറം ജില്ലാ കളക്ടർ  .ജാഫർ മാലിക്ക് , കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാംസാംബശിവ റാവു , എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലക്ക്  ഒരു കോടി രൂപയും  മലപ്പുറം കോഴിക്കോട് ജില്ലക്കൾക്ക് ഒരു കോടി എഴുപത് ലക്ഷത്തി അറുപതിനായിരം രൂപയും അനുവദിച്ചത്  ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും , ഐ.സി.യു.   , വെന്റിലേറ്റർ , അനുബന്ധ ഉപകരണങ്ങളുടെ  ആവശ്യകത എം.പി യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്നോണം 50 തെർമൽ സ്കാനർ , ഇരുപതിനായിരം മാസ്ക് , ആയിരം ലിറ്റർ സാനിറ്ററേസർ  എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണ കൂടങ്ങൾക്ക് കൈമാറിയിരുന്നു രണ്ടാം ഘട്ടമെന്നോണമാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്  കോഴിക്കോട് മെഡിക്കൽ കോളേജ് , മഞ്ചേരി മെഡിക്കൽ കോളേജ് , മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്റർ , ഐ .സി യു. ക്രമീകരണം , കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത് .കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ , ഐ.സി.യു , അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ,മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ , ഐ സി യു  , അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 145.60 ലക്ഷം ,വയനാട് ജില്ലാ ആശുപത്രിയിൽ   ഐ .സി . യു ക്രമീകരണം , അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെ ആണ് ഫണ്ട്  അനുവദിച്ചത് .ഇത് കൂടാതെ .രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച്  ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ   ഡോ.അമീയാജ്നിക്   തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും , അനുബന്ധ ഉപകരണങ്ങളും  വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ഐ. സി  ബാലകൃഷ്ണൻ എം.എൽ.എ.  അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *