April 24, 2024

വിവാദങ്ങൾക്കിടെ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

0
മാനന്തവാടി : സ്വയം നിരീക്ഷണത്തിൽ കഴിയാൻ അനുമതി തേടിയ ഡോക്ടറെ മെഡിക്കൽ   ഓഫീസറായി നിയമിച്ച് വിവാദം നിലനിൽക്കെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.ക്വാറന്റയിൻ ലംഘിച്ചതിന് ജില്ലാശുപത്രിയിലെ ഡോ: കെ പി അബ്ദുൾ റഷീദിനെതിരെയാണ് മാനന്തവാടി പോലീസ് കേസേടുത്തത്. മകനെ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നതിനെതുടർന്ന് സ്വയം നിരീക്ഷണത്തിൽ പോകാൻ  ഡോക്ടർ അനുമതി തേടിയിരുന്നു .ഇതിനിടെയാണ് നിയമനം ഉണ്ടായത്. സംഭവം വിവാദമായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *