April 28, 2024

കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയാലും ഇനി പോലീസിന്റെ ആകാശ ക്യാമറയിൽ കുടുങ്ങും.

0
Img 20200329 Wa0348.jpg
കൽപ്പറ്റ: എത്ര കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയാലും   ഇനി പോലീസിന്റെ ആകാശ ക്യാമറയിൽ കുടുങ്ങും. വയനാട് 

ജില്ലയിൽ ലോക്ക് ഡൗണും 144 ഉം ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ്
ആകാശ ക്യാമറ  ഏർപ്പെടുത്തി. ആദ്യ പരീക്ഷണം കൽപ്പറ്റ ടൗണിൽ നടത്തി. 
സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആള്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും നിരത്തിലിറങ്ങുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തില്‍  ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം തുടങ്ങിയത്. ജില്ലയിൽ ലോക്ക് ഡൗണിനൊടും 144 നോടും  ജനങ്ങൾ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളും റോഡുകളുമെല്ലാം ഞായറാഴ്ച  വിജനമായിരുന്നു. പോലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ്  വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം കുറവ് കണ്ടെത്തിയത്. വളരെ ചുരുക്കം ചില വാഹനങ്ങൾ മാത്രമാണ്  ക്യാമറയിൽ കുടുങ്ങിയിട്ടുള്ളത്. ഡ്രോൺ സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയാൽ അനാവശ്യമായി റോഡിലിറങ്ങാൻ അവർക്കെതിരെ കർശനമായ നിയമ നടപടിയെടുക്കാൻ സഹായകമാകും. കേസ് ചാർജ് ചെയ്യുന്നതിനും ഡ്രോണിലെ വീഡിയോ ഉപയോഗപ്പെടുത്തും. ഏറ്റവും അത്യാധുനിക വിദ്യകളുപയോഗിച്ചാണ് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതോടെ പോലീസിന്റെ ജോലിഭാരവും കുറയ്ക്കാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *