September 24, 2026

ഭാരതീയ ചികിത്സാ വകുപ്പ് കൊറോറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു

0
IMG-20200329-WA0989.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ്മിഷൻ വയനാടും ചേർന്ന് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.ഭയം വേണ്ട ജാഗ്രതയോടെയുള്ള പ്രതിരോധമാണ് വേണ്ടതെന്ന സന്ദേശമാണ് ഭാരതീയചികിത്സാ വകുപ്പ് നൽകുന്നുന്നത്. യവനാർകുളത്തുള്ള തവിഞ്ഞാൽപഞ്ചായത്ത് അയൂർവേദ ഡിസ്‌പെൻസറിയിൽ നിന്ന് അന്തരീക്ഷം ശുചികരിക്കുന്നതിനുമായ അപരാജിതധുമചൂർണ്ണം, ഇന്തുകാന്ത കക്ഷയചുർണ്ണം, വില്യാദി ഗുളിക എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. കൊറോണ വൈറസ് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ രോഗ പ്രതിരോധം മുൻ കരുതലുകൾ എന്ന ലഘുലേഖയും കിറ്റിന് ഒപ്പം വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള അയൂർവ്വേദ ഡിസ്പെൻസറികളിൽ നിന്നും പ്രവർത്തി സമയത്ത് കിറ്റ് ലഭിക്കും.രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കിറ്റുലുള്ള മരുന്നുകൾക്ക് കഴിയുമെന്ന് യവനാർകുളം അയുർവ്വേദ ഡിസ്പെൻസറിയിലെ ഫാർമസ്റ്റിറ്റ് കെ.കെ പ്രതിഷ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *